2016 ൽ ബഹുഃ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത
എസ് പി സി തുടക്കം മുതൽ തന്നെ തന്നെ അഭിനന്ദനീയർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
കുന്നമംഗലം പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ്
സ്കൂളിന്റെ അച്ചടക്ക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
സ്റ്റുഡന്റ് സ് പോലീസ് കേഡറ്റ് (എസ്.പി.സി)
2016 മുതൽ സ്റ്റുഡൻ്റ്സ് പോലീസ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. 8-ാം ക്ലാസിൽ ചേരുന്ന 22 ആൺകുട്ടികളേയും 22 പെൺകുട്ടികളേയുമാണ് ഇതി ലേക്ക് തെരഞ്ഞെടുക്കുന്നത്. ഭാവിയിൽ ഒരുപാട് സാധ്യതകൾ ഈ യൂണിറ്റുകൊണ്ട് നേടാൻ കഴിയുന്നതാണ്. 7-ാം ക്ലാസിൽ നിന്നും 50% മാർക്ക് നേടി വിജയിച്ചവരും ശാരീരിക യോഗ്യതാ ടെസ്റ്റിൽ വിജയിക്കുന്നവരുമായ കുട്ടികൾക്കാണ് ഇതിൽ അംഗത്വം ലഭിക്കുക. സ്റ്റുഡന്റ്റ്സ് പോലീസ് കേഡറ്റിൽ മികവും പ്രവർത്തനം നടത്തുന്ന കുട്ടികൾക്ക് SSLC പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കും. ഒരു അദ്ധ്യയന വർഷം 10 ദിവസം ക്യാമ്പ് സംഘടിപ്പിക്കും. മാസത്തിൽ 8 പരേഡ് സ്കൂളിൽ ഉണ്ടാകും. ഗതാഗത നിയന്ത്രണം, ആഭ്യന്തര സുരക്ഷ, ഫോറസ്റ്റ്, കുറ്റകൃത്യ നിവാരണം, ക്രമസമാധാനം, സാമൂഹ്യ സേവനം എന്നീ പ്രവർത്തനങ്ങളിൽ പോലീസ് സേനയോടൊപ്പം പ്രവർത്തിക്കാൻ അവസര മുണ്ടാവും.
തമിഴ് നാട് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ,ചക്കാലക്കൽ SPC കേഡറ്റുകൾ സമാഹരിച്ച സാധനങ്ങൾ ബഹു :ഹെഡ് മാസ്റ്റർ ശാന്തകുമാർ സാറിന് കൈമാറിയപ്പോൾ
ലഹരി വിരുദ്ധ ദിനത്തിൽ NCC,SPC,JRC,SCOUT ,GUIDE,VIMUKTHi CLUB ,Jagratha samithi എന്നിവർ സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ റാലി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചക്കാലക്കൽ spc കേഡറ്റുകൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നട്ടു .ബഹു ഹെഡ് മാസ്റ്റർ ശാന്തകുമാർ സര് ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മനോഹരൻ മാസ്റ്റർ ,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അബ്ദുൽ അലി എം , ജിഷ .പി എന്നിവർ പങ്കെടുത്തു .