കുട്ടികളില്‍ വിവര സാങ്കേതികവിദ്യാ അഭിരുചി വളര്‍ത്താന്‍ ആരംഭിച്ച കൂട്ടായ്മ, ലിറ്റില്‍ കൈറ്റ്സ് എന്ന പേരില്‍ 2018-19 വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ലിറ്റില്‍ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ലിറ്റില്‍ കൈറ്സ് യുണിറ്റ് 2018 മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. 2017 ലുള്ള കുട്ടികൂട്ടത്തിന്റെ തുടര്‍ച്ചയായാണ് കൈറ്റ് പ്രവര്‍ത്തിക്കുന്നത്.
2 ബാച്ചുകളിലായി 211 അംഗങ്ങളുള്ള ക്ലബിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കൈറ്റ് മാസ്റ്റര്‍മാരായ ശ്രീ രോഹിത്ത് ജി എസ്, ശ്രീ മുഹമ്മദ് ഫൈസല്‍, കൈറ്റ് മിസ്ട്രെസ്മാരായ ശ്രീമതി ജാസ്മിന് ഇ.സി, ശ്രീമതി ജസ്നമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ്.
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ മാസാന്ത്യ വാർത്താപത്രിക ചക്കാലക്കൽ ടൈംസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം ചെയ്തു.ജില്ലയിൽ ഏറ്റവും കൂടുതൽ എപ്ലസ് നേടിയ ചക്കാലക്കൽ ഹൈസ്കൂളിലെ എസ്എസ്എൽസി ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ചാണ് പത്രം പ്രകാശനം ചെയ്തത്.
ഓൺലൈൻ ആയി E-Paper ലഭിക്കുന്നതാണ്. 4 പേജുകൾ ആണ് ഉൾപ്പെടുത്തിയത്.
ഇ-പേപ്പർ വായിക്കുന്നതിനായി താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജിലേക്ക് പോകാൻ swipe ചെയ്യുക.