ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്
മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്.
ചിട്ടയായ പരിശീലനവും പ്രവർത്തനവും ഓരോ സ്കൗട്ട് വിദ്യാർത്ഥിയുടെയും
മികച്ച സ്വഭാവ രൂപീകരണത്തിന് വഴിയൊരുക്കുന്നു.
ഓരോ വർഷവും നമ്മുടെ വിദ്യാലയത്തിലെ ഒട്ടേറെ വിദ്യാർത്ഥികൾ
രാജ്യപുരസ്കാറിന് അർഹരാവുന്നതു ഇവിടുത്തെ സ്കൗട്ട് പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ്.
ഓരോ ദിനീചാരങ്ങളിലും പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും
പരിസര ശുചീകരണവും സ്കൗട്ട് ഏറ്റെടുത്തു നടത്തുന്നു.
സ്കൗട്ട് & ഗൈഡ്സ്
യു.പി. തലത്തിൽ ദ്വിതീയ സോപാൻ ടെസ്റ്റ് പാസായവർക്ക് പ്രവേശനം. തൃതീയ സോപാൻ, രാജ്യ പുരസ്കാർ ടെസ്റ്റുകൾ പാസ്സാകുന്നവർക്ക് 25 മാർക്കും രാഷ്ട്രപതി ടെസ്റ്റ് പാസാകുന്നവർക്ക്! 50 മാർക്കും എസ്.എസ്.എൽ.സി. ക്ക് ഗ്രേസ് മാർക്ക് ലഭിക്കും. കളികളിലൂടെ പഠനത്തിനും സ്വഭാവ രൂപീകരണത്തിനും മുൻതൂക്കം.ചക്കാലക്കൽ സ്കൂളിൽ ഗൈഡ് പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ രാജ്യപുരസ്ക്കാർ ടെസ്റ്റ് പാസാകുന്നവർക്ക് 24 മാർക്ക് വീതവും രാഷ്ട്രപതി ടെസ്റ്റ് പാസാ കുന്നവർക്ക് 48 മാർക്ക് വീതവും ഗ്രേസ്മാർക്കായി ലഭിക്കുന്നു. വർഷത്തിൽ മൂന്ന് ദിവസത്തെ ക്യാമ്പ് ഇതിൻ്റെ ഭാഗമായിട്ടുണ്ട്. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുവാൻ വേണ്ടി സംസ്ഥാനതലം വരെ മത്സരങ്ങൾ നടത്താറുണ്ട്.