Chakkalakkal Higher Secondary School established in the year 1982 at Madavoor village in Kozhikode District is one among the most reputed educational institutions in Kerala, claiming marvelous success in exams and co-curricular activities. A group of diligent teachers under the proper guidance and support of the management and PTA create wonders here.
സ്കൂളിനെ കുറിച്ച് ...
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൊതുവിദ്യാലയമാണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ. എട്ടാം തരം മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായ് മൂവായിരത്തിൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് 1982 ലാണ്. അക്കാദമിക നിലവാരത്തിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും കേരളത്തിലെ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ.
പാഠ്യ പാഠ്യേതര രംഗത്തും ഭൗതിക സൗകര്യത്തിലും വിദ്യാർത്ഥികളുടെ ബാഹുല്യം കൊണ്ടും ഒന്നാം സ്ഥാനത്തു നിൽക്കുന്ന ചക്കാലക്കൽ സ്കൂളിലെ സൗകര്യപ്രദമായ കെട്ടിടങ്ങൾ ഹൈടെക് ക്ലാസ് റൂമുകൾ സയൻസ് ലാബുകൾ ഓഡിറ്റോറിയം കമ്പ്യൂട്ടർ ലാബുകൾ പതിനയ്യായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി തുടങ്ങിയവ പഠന പ്രവർത്തനങ്ങളെ ആകർഷകവും ഫലപ്രദവും ആക്കുന്നു.
സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ് പി സി, ജെ ആർ സി, എൻ എസ് എസ് യൂണിറ്റുകൾ എന്നിവ ഈ വിദ്യാലയത്തെ ശ്രദ്ധേയമാക്കുന്നു. സബ്ജില്ല റവന്യൂ ജില്ല സംസ്ഥാന മേളകളിൽ വർഷങ്ങളായുള്ള സാന്നിധ്യം സബ്ജില്ലാ കലാമേള ശാസ്ത്ര മേള ഗണിത മേള അറബിക് കലാമേള സംസ്കൃതോത്സവം എന്നിവയിലെല്ലാം ഓവറോൾ, റണ്ണർ അപ്പ് ട്രോഫികൾ വർഷങ്ങളായി ഈ വിദ്യാലയത്തിന് സ്വന്തമാണ്. കൂടാതെ സംസ്ഥാനതലത്തിലും ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.കായിക മേളകളിൽ ദേശീയ തലത്തിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു.
Chakkalakkal Higher Secondary School (HSS) is located in Madavoor, a town in the Kozhikode district of Kerala, India. Established in 1982, it has been serving the educational needs of the region for decades. The school provides education from the 8th grade to the 12th grade, with a diverse student body.
The school is known for its academic excellence and emphasis on co-curricular activities. It offers modern facilities like science laboratories, a computer lab, a library with an extensive collection of books, and an auditorium. Additionally, it has an active presence of the National Service Scheme (NSS), Scouts and Guides, Junior Red Cross (JRC), and the Students' Police Cadet (SPC) program, helping to nurture well-rounded individuals.
Sports play an essential role at Chakkalakkal HSS, and the school has developed a reputation for fostering young athletes through its dedicated Sports Academy. Since its inception in 2017, the academy has contributed to the development of state and national-level sports players, especially in fields like rugby, cycle polo, sepak takraw, and mountaineering.
Chakkalakkal HSS continues to be a respected institution in the region, combining academic rigor with a focus on character development and extracurricular growth.
മടവൂർ: ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെ പി ടി എ അനുമോദിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി ജഅഫർ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് യു കെ അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് ,വാർഡ് മെമ്പർമാരായ സോഷ്മ സുർജിത്ത്,പി കെ ഇ ചന്ദ്രൻ,മാനേജർ പി കെ സുലൈമാൻ മാസ്റ്റർ,വൈസ് പ്രിൻസിപ്പാൾ എം സിറാജുദീൻ,എസ് എസ് ജി ചെയർമാൻ പി അബ്ദുറസാഖ്, എം പി ടി എ പ്രസിഡന്റ് ഷബ്ന നൗഫൽ,പി ടി എ വൈസ് പ്രസിഡണ്ട് സലിം മുട്ടാഞ്ചേരി,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് പി ഉഷ,എം പി യൂസുഫലി,നൗഷിദ,രമണി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ചക്കാലക്കൽ എച് എസ് എസി ൽ "വിദ്യാവനം"പദ്ധതി ആരംഭിച്ചു
മടവൂർ :-കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ നടപ്പിലാക്കുന്ന ഫോറസ്ട്രി ക്ലബ്ബുകൾക്കുള്ള "വിദ്യാവനം" പദ്ധതി മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് സമർപ്പിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിജേഷ് കുമാർ വി അധ്യക്ഷത വഹിച്ചു.വനമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ വി മുഹമ്മദ് കോയ മുഖ്യാതിത്ഥിയായിരുന്നു. ഫോറസ്ട്രി ക്ലബിന് വേണ്ടി ഗ്രീൻ കൺസർവേറ്റർ ഡോ: ആരിഫ് പി കെ, അസിസ്റ്റന്റ് ഗ്രീൻ കൺസർവേറ്റർ ജിതുല ശ്രീനിവാസ്, ക്യാപ്റ്റൻ ഫുആദ് ശംസുദ്ധീൻ, വൈസ് ക്യാപ്റ്റൻ ഇൻഷ ഫാത്തിമ എന്നിവർ ബാഡ്ജ് ഏറ്റുവാങ്ങി.
മടവൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ്, വാർഡ് മെമ്പർ സോഷ്മ സുർജിത്, പി ടി എ പ്രസിഡണ്ട് ജാഫർ മാസ്റ്റർ ,സ്കൂൾ മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ, പി ടി എ വൈസ് പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി, വൈസ് പ്രിൻസിപ്പാൾ സിറാജുദ്ധീൻ എം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുബൈർ കെ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ എം കെ രാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി പി സുബൈർ നന്ദിയും പറഞ്ഞു.
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും വിഡിയോകൾക്കും മറ്റ് വിവരങ്ങൾക്കും താഴെ നൽകിയിരിക്കുന്ന ഐക്കണുകളിൽ ക്ലിക്ക് ചെയ്യുക ...
Site designed and developed by ROHITH.G.S
© All Copyrights reserved to Chakkalakkal HSS,Madavoor.