ജെ.ആർ.സി
അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവാ സ്വഭാവരൂപവൽക്കരണം, ദയ, സ്നേഹം, ആതുരവിദ്യാഭ്യാസ പ്രചരണം എന്നീ ഉത്കൃഷ്ടാദർശങ്ങൾ രൂഡമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്.
8-ാംതരത്തിൽ എ ലെവൽ പരീക്ഷയും 9-ാം തരത്തിൽ ബി ലെവൽ 10-ാം തരത്തിൽ സി ലെവൽ പരീക്ഷയും പാസാവുന്ന കുട്ടി കൾക്ക് SSLC പരീക്ഷയിൽ 10 മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നു. കുടാതെ +2 അഡ്മിഷന് മുൻഗണന ലഭിക്കുകയും ചെയ്യുന്നു. സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസം പരിശീലനം നടത്തി വരുന്നു. ഓരോ വർഷവും ജെ. ആർ. സി സബ്ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ക്യാമ്പു കളിൽ സ്കൂളിൽ നിന്നും കേഡറ്റുകളെ പങ്കെടുപ്പിച്ചുവരുന്നു. മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു.