CHAKKALAKKAL H S S, MADAVOOR
CHAKKALAKKAL H S S, MADAVOOR
Chakkalakkal Higher Secondary School established in the year 1982 at Madavoor village in Kozhikode District is one among the most reputed educational institutions in Kerala, claiming marvelous success in exams and co-curricular activities. A group of diligent teachers under the proper guidance and support of the management and PTA create wonders here.
W E MELA
MATHS MELA
SOCIAL SCIENCE MELA
SCIENCE MELA
പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുന്നു.
വിദ്യാവനം"പദ്ധതി ആരംഭിച്ചു
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ മാസാന്ത്യ വാർത്താപത്രിക ചക്കാലക്കൽ ടൈംസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം ചെയ്തു.ജില്ലയിൽ ഏറ്റവും കൂടുതൽ എപ്ലസ് നേടിയ ചക്കാലക്കൽ ഹൈസ്കൂളിലെ എസ്എസ്എൽസി ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ചാണ് പത്രം പ്രകാശനം ചെയ്തത്.
ഓൺലൈൻ ആയി E-Paper ലഭിക്കുന്നതാണ്. 4 പേജുകൾ ആണ് ഉൾപ്പെടുത്തിയത്.
മടവൂർ: ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെ പി ടി എ അനുമോദിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി ജഅഫർ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് യു കെ അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് ,വാർഡ് മെമ്പർമാരായ സോഷ്മ സുർജിത്ത്,പി കെ ഇ ചന്ദ്രൻ,മാനേജർ പി കെ സുലൈമാൻ മാസ്റ്റർ,വൈസ് പ്രിൻസിപ്പാൾ എം സിറാജുദീൻ,എസ് എസ് ജി ചെയർമാൻ പി അബ്ദുറസാഖ്, എം പി ടി എ പ്രസിഡന്റ് ഷബ്ന നൗഫൽ,പി ടി എ വൈസ് പ്രസിഡണ്ട് സലിം മുട്ടാഞ്ചേരി,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് പി ഉഷ,എം പി യൂസുഫലി,നൗഷിദ,രമണി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ചക്കാലക്കൽ എച് എസ് എസി ൽ "വിദ്യാവനം"പദ്ധതി ആരംഭിച്ചു
മടവൂർ :-കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ നടപ്പിലാക്കുന്ന ഫോറസ്ട്രി ക്ലബ്ബുകൾക്കുള്ള "വിദ്യാവനം" പദ്ധതി മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് സമർപ്പിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിജേഷ് കുമാർ വി അധ്യക്ഷത വഹിച്ചു.വനമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ വി മുഹമ്മദ് കോയ മുഖ്യാതിത്ഥിയായിരുന്നു. ഫോറസ്ട്രി ക്ലബിന് വേണ്ടി ഗ്രീൻ കൺസർവേറ്റർ ഡോ: ആരിഫ് പി കെ, അസിസ്റ്റന്റ് ഗ്രീൻ കൺസർവേറ്റർ ജിതുല ശ്രീനിവാസ്, ക്യാപ്റ്റൻ ഫുആദ് ശംസുദ്ധീൻ, വൈസ് ക്യാപ്റ്റൻ ഇൻഷ ഫാത്തിമ എന്നിവർ ബാഡ്ജ് ഏറ്റുവാങ്ങി.
മടവൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ്, വാർഡ് മെമ്പർ സോഷ്മ സുർജിത്, പി ടി എ പ്രസിഡണ്ട് ജാഫർ മാസ്റ്റർ ,സ്കൂൾ മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ, പി ടി എ വൈസ് പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി, വൈസ് പ്രിൻസിപ്പാൾ സിറാജുദ്ധീൻ എം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുബൈർ കെ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ എം കെ രാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി പി സുബൈർ നന്ദിയും പറഞ്ഞു.
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും വിഡിയോകൾക്കും മറ്റ് വിവരങ്ങൾക്കും താഴെ നൽകിയിരിക്കുന്ന ഐക്കണുകളിൽ ക്ലിക്ക് ചെയ്യുക ...
Site designed and developed by OpenOut Online
© All Copyrights reserved to Chakkalakkal HSS,Madavoor.